Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ജൻ ഔഷധി പിഎം–ബിജെപി ആയി ; മരുന്നുവിതരണം ആർഎസ്‌എസ് സന്നദ്ധസംഘടനയ്ക്ക്, സംഭരണം സ്വകാര്യകമ്പനികളിൽനിന്ന്

by News Desk
September 15, 2022
in INDIA
0
ജൻ-ഔഷധി-പിഎം–ബിജെപി-ആയി-;-മരുന്നുവിതരണം-ആർഎസ്‌എസ്-സന്നദ്ധസംഘടനയ്ക്ക്,-സംഭരണം-സ്വകാര്യകമ്പനികളിൽനിന്ന്
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കാനും പൊതുമേഖലാ മരുന്നുനിർമാണ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുമായി നടപ്പാക്കിയ ജൻ ഔഷധി പദ്ധതിയുടെ ലക്ഷ്യം മോദി സർക്കാർ അട്ടിമറിക്കുന്നു. നിലവിൽ 140 സ്വകാര്യകമ്പനിയിൽനിന്നാണ് മരുന്ന് സംഭരിക്കുന്നത്. വിതരണം നിയന്ത്രിക്കുന്നത് ആർഎസ്എസിന്റെ സന്നദ്ധസംഘടനയും. മരുന്നുകളുടെ ഗുണനിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് 2008ൽ ഈ പദ്ധതി ആരംഭിച്ചത്. ഐഡിപിഎൽ, എച്ച്എഎൽ, ബിസിപിഎൽ, കെഎപിഎൽ, ആർഡിപിഎൽ എന്നീ കേന്ദ്രപൊതുമേഖലാ കമ്പനികളും ഫാർമസ്യൂട്ടിക്കൽ വകുപ്പും ചേർന്ന് ബിപിപിഐ എന്ന ഏജൻസിയാണ് പദ്ധതി നടപ്പാക്കിവന്നത്. അഞ്ച് കമ്പനിയും മരുന്ന് നിർമിക്കും, വിലനിർണയവും വിതരണവും ബിപിപിഐയുടെ ചുമതല എന്നതായിരുന്നു വ്യവസ്ഥ. ജൻ ഔഷധി സ്റ്റോറുകൾ സ്ഥാപിക്കാൻ ബിപിപിഐ രണ്ടരലക്ഷം രൂപ വീതം ധനസഹായവും നൽകി. ലക്ഷം രൂപയുടെ മരുന്നും ഓരോ സ്റ്റോറിനും സൗജന്യമായി നൽകി. സ്റ്റോർ സ്ഥാപിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ സ്ഥലവും നൽകി.

മോദിസർക്കാർ വന്നശേഷം ഐഡിപിഎല്ലും ആർഡിപിഎല്ലും പ്രവർത്തനം നിർത്തി. എച്ച്എഎല്ലും ബിസിപിഎല്ലും കെഎപിഎല്ലും സ്വകാര്യവൽക്കരിക്കാനും തീരുമാനിച്ചു. രാജ്യമെമ്പാടുമായി ആയിരം ജൻഔഷധി സ്റ്റോർ തുടങ്ങാൻ ആർഎസ്എസിന്റെ നാഷണൽ യുവ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 2017 ജനുവരിയിൽ കേന്ദ്രം അനുമതി നൽകി. ഇതോടെ മരുന്നുസംഭരണം പൂർണമായും സ്വകാര്യകമ്പനികളിൽനിന്നായി.

ജൻ ഔഷധി പദ്ധതിയുടെ പേര് 2015ൽ പ്രധാനമന്ത്രി ജൻഔഷധി യോജന(പിഎം–-ജെഎവൈ) എന്നാക്കി. വീണ്ടും പരിഷ്കരിച്ച് പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി പര്യയോജന(പിഎം–-ബിജെപി) എന്നാക്കി. മരുന്നുകളുടെ കവറിൽ ‘ഭാജപ’ എന്ന് ഹിന്ദിയിൽ എഴുതി രാഷ്ട്രീയതട്ടിപ്പിനും ശ്രമിക്കുന്നു.

Previous Post

“കേന്ദ്രസർക്കാർ ട്വിറ്ററിൽ 
ചാരന്മാരെ നിയോഗിച്ചു’ ; ട്വിറ്റർ മുൻ സുരക്ഷാമേധാവിയുടെ വെളിപ്പെടുത്തൽ

Next Post

അവശ്യമരുന്നുപട്ടികയിൽ 
ഒത്തുകളിയെന്ന്‌ ആക്ഷേപം ; കോവിഡ്‌ വാക്‌സിനുകളെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
അവശ്യമരുന്നുപട്ടികയിൽ-
ഒത്തുകളിയെന്ന്‌-ആക്ഷേപം-;-കോവിഡ്‌-വാക്‌സിനുകളെ-പട്ടികയിൽനിന്ന്‌-ഒഴിവാക്കി

അവശ്യമരുന്നുപട്ടികയിൽ 
ഒത്തുകളിയെന്ന്‌ ആക്ഷേപം ; കോവിഡ്‌ വാക്‌സിനുകളെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.