ന്യൂഡല്‍ഹി
രണ്ടാമതൊരു ജോലികൂടി ചെയ്യുന്ന ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി ഇന്‍ഫോസിസ്. സാധാരണ ജോലിസമയത്തോ അതുകഴിഞ്ഞോ പുറമെനിന്നുള്ള മറ്റു ജോലികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നും ‘മൂണ്‍ലൈറ്റിങ്’ അല്ലെങ്കില്‍ ഇരട്ടജോലി ചെയ്യുന്നത് കണ്ടെത്തിയാല്‍ പിരിച്ചുവിടലടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ഇന്‍ഫോസിസ് അറിയിച്ചു. കമ്പനിയിലെ സ്ഥിരംജോലി സമയത്തിനു പുറമെ മറ്റൊരു ജോലി ചെയ്യുന്നതാണ് മൂണ്‍ലൈറ്റിങ്.
ഇത് ജീവനക്കാരുടെ കാര്യക്ഷമത കുറയ്ക്കല്‍, കമ്പനിയുടെ വിവരച്ചോര്‍ച്ച തുടങ്ങിയവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. കോവിഡ്കാലത്തെ വര്‍ക് ഫ്രം ഹോം രീതിയിലാണ് ഇത്തരം ഇരട്ടജോലി കൂടുതലായതെന്നാണ് ഇന്‍ഫോസിസിന്റെ കണ്ടെത്തല്‍.