തിരുവനന്തപുരം> കോയമ്പത്തൂർ ജങ്ഷനും പോത്തനൂർ ജങ്ഷനുമിടയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിനുകൾ ഇരുഗൂർ ജങ്ഷൻ വഴി തിരിച്ചുവിടും. ഒക്ടോബർ 18 വരെയാണ് നിയന്ത്രണം. 22815 ബിലാസ്പുർ ജങ്ഷൻ–-എറണാകുളം ജങ്ഷൻ പ്രതിവാര എക്സ്പ്രസ് 12, 19, 26, ഒക്ടോബർ 3,10,17 ഇരുഗൂർ ജങ്ഷൻ –-പോത്തനൂർ ജങ്ഷൻ വഴിയായിരിക്കും സർവീസ് നടത്തുക. 22670- പട്ന ജങ്ഷൻ –-എറണാകുളം ജങ്ഷൻ പ്രതിവാര എക്സ്പ്രസ് 13, 20, 27, ഒക്ടോബർ 4,11,18 തീയതികളിലും 07189 സെക്കന്തരാബാദ് ജങ്ഷൻ–-എറണാകുളം ജങ്ഷൻ പ്രതിവാര എക്സ്പ്രസ് 16, 23, 30 ഒക്ടോബർ 7,14 തീയതികളിലും ഈ റൂട്ടിലാകും സർവീസ് നടത്തുക.
അധിക കോച്ച്
16ന് പുറപ്പെടുന്ന 05795 തിരുവനന്തപുരം സെൻട്രൽ–-കതിഹാർ പ്രതിവാര സ്പെഷ്യൽ അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു.