തിരുവനന്തപുരം> സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ ബുധനാഴ്ച മുതൽ സ്ഥാപിച്ചു തുടങ്ങും. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം ഐഎംജി ഹാളിൽ രാവിലെ 10 .30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ ഏർപ്പെടുത്തിയ പദ്ധതിയാണ് റണ്ണിങ് കോൺട്രാക്ട് . പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 12322 കിലോമീറ്റർ റോഡ് പരിപാലിക്കപ്പെടുന്നുണ്ട്. പരിപാലനം ഏൽപ്പിക്കപ്പെട്ട കരാറുകാരുടെയും ബന്ധപ്പെട്ട എൻജിനീയർമാരുടെയും വിവരങ്ങൾ റണ്ണിങ് കോൺട്രാക്ട് ബോർഡിൽ പരസ്യപ്പെടുത്തും. നേരത്തെ പരിപാലന കാലാവധിയുള്ള റോഡുകളുടെ വിവരങ്ങൾ ഡിഎൽപി ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.