കോഴിക്കോട്> ബഹിരാകാശവാരത്തിൽ സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലെ യുഎൽ സ്പേസ് ക്ലബ് ബഹിരാകാശശാസ്ത്രത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ബഹിരാകാശരംഗത്തെ നൂതനാശയങ്ങൾ കണ്ടെത്താൻ ‘തിങ്ക് ഫോർ എ ബെറ്റെർ ടുമോറോ’ ആശയം, ബഹിരാകാശവിഷയങ്ങളെ ആസ്പദമാക്കി ‘പെയിന്റ് ദി കോസ്മോസ്’ ചിത്രരചന, ‘അസ്ട്രോഫയൽ’ സ്പേസ് ക്വിസ് എന്നിവയിൽ എട്ടുമുതൽ 12 വരെ ക്ലാസുകാർക്ക് ഒറ്റ വിഭാഗമായാണ് മത്സരം. രജിസ്ട്രേഷൻ ആരംഭിച്ചു.
‘പെയിന്റ് ദി കോസ്മോസ്’, ‘തിങ്ക് ഫോർ എ ബെറ്റെർ ടുമോറോ’ എന്നീ മത്സരങ്ങൾക്ക് ഒരു സ്കൂളിൽനിന്ന് ഒരു വിദ്യാർഥിക്കാണ് അവസരം. വിദ്യാലയങ്ങൾവഴിയാണ് രജിസ്ട്രേഷൻ. സ്പേസ് ക്വിസിന് വിദ്യാർഥികൾക്ക് 25വരെ നേരിട്ട് രജിസ്റ്റർ ചെയ്യാം. www.ulspaceclub.in.