ന്യൂഡൽഹി> കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര വിചിത്ര വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് സിപിഐ എം. കേരളത്തിൽ 19 ദിവസവും ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കേവലം രണ്ടുദിവസവുമാണ് യാത്ര. ആർഎസ്എസിനും ബിജെപിക്കും എതിരായ ഈ പോരാട്ടം വിചിത്രമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്ററിൽ ചൂണ്ടിക്കാട്ടി.
കന്യാകുമാരിമുതൽ ജമ്മു കശ്മീർവരെയുള്ള യാത്ര കൂടുതലും കടന്നുപോകുന്നത് ബിജെപി ഇതര സംസ്ഥാനങ്ങളിലൂടെയാണെന്ന് വിമർശം ഉയർന്നിരുന്നു. ഗുജറാത്തിൽ യാത്ര എത്തുന്നുമില്ല. എന്നാൽ, യാത്രയെക്കുറിച്ച് സിപിഐ എം ഗൃഹപാഠം ചെയ്യണമെന്ന് ജയ്റാം രമേശ് പ്രതികരിച്ചു. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് ദുർബല വിമർശം ഉന്നയിക്കുന്നതെന്നും ജയ്റാം രമേശ് ട്വീറ്റു ചെയ്തു.