മുംബൈ> സംഘപരിവാറുകാരുടെ ബഹിഷ്കരണ ആഹ്വാനങ്ങളെയും ഭീഷണിയെയും മറികടന്ന് ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്ര ആദ്യ മൂന്ന് ദിവസംകൊണ്ട് നേടിയത് 225 കോടി രൂപ. ഞായർമാത്രം 39.5 കോടിയാണ് നേടിയത്. ആദ്യദിന കളക്ഷൻ 75 കോടിയാണ്. ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയഭട്ടും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം സംവിധാനംചെയ്തത് അയൻ മുഖർജിയാണ്.
ബീഫ് ഇഷ്ടമാണെന്ന് രണ്‍ബീറിന്റെ 11 വര്‍ഷംമുമ്പുള്ള പ്രസ്താവനയുടെ പേരിൽ ചിത്രം ബഹിഷ്കരിക്കണമെന്ന പ്രചാരണം സംഘപരിവാരങ്ങള്‍ ശക്തമാക്കിയിരുന്നു. ബ്രഹ്മാസ്ത്രയുടെ റിലീസിനോട് അനുബന്ധിച്ച് മധ്യപ്രദേശിലെ ഉജ്ജയ്ന്‍ മഹാകാളി ക്ഷേത്രത്തിലെത്തിയ രണ്‍ബീറിനെയും ആലിയഭട്ടിനെയും ബജ്രംഗ്ദളുകാര് തടഞ്ഞിരുന്നു.