ന്യൂഡല്ഹി> വാരാണസിയിലെ ഗ്യാന്വാപി പള്ളിയില് ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള് നല്കിയ ഹര്ജിയില് വാദം തുടരാമെന്ന് ജില്ലാ കോടതി.സെപ്റ്റംബര് 22ന് ഹര്ജിയില് വാദം തുടരുമെന്ന് കോടതി അറിയിച്ചു.
ഹര്ജി നിലനില്ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്കിയ ഹര്ജി തള്ളിക്കൊണ്ടാണ് വിധി.ഗ്യാന്വാപി പള്ളി വഖഫ് സ്വത്താണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്ജി നിലനില്ക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്. എന്നാല് ഇത് തള്ളുകയായിരുന്നു.
പള്ളി വളപ്പില് ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രഹങ്ങളില് ആരാധനയ്ക്ക് അനുമതി തേടി അഞ്ചു ഹിന്ദു സ്ത്രീകള് നല്കിയ ഹര്ജിക്കെതിരെയായിരുന്നു മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചത്.
വിധിപ്രസ്താവത്തോട് അനുബന്ധിച്ച് വാരാണസിയിലും പരിസരത്തും വന് സുരക്ഷാ സന്നാഹങ്ങള് ഒരുക്കിയിരുന്നു.