ലണ്ടന്‍
വഴിയില്‍ കാത്തുനിന്ന ആയിരങ്ങളുടെ ആദരാഞ്ജലി ഏറ്റുവാങ്ങി എലിസബത്ത് രാജ്ഞിയുടെ മൃ-തദേഹവുമായുള്ള വിലാപയാത്ര ബാല്‍മോറിലെ കൊട്ടാരത്തില്‍നിന്ന് എഡിന്‍ബര്‍ഗ് നഗരത്തിലുള്ള ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിൽ എത്തി. പൊലീസ് അകമ്പടിയില്‍ ഏഴു കാറിലായിരുന്നു വിലാപയാത്ര. മകള്‍ ആനി രാജകുമാരിയും അനുഗമിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ 19നാണ് സംസ്കാരം. ചടങ്ങുകള്‍ ബക്കിങ്ഹാം കൊട്ടാരം തീരുമാനിച്ചതിനുശേഷം മൃതദേഹം ലണ്ടനിലേക്ക് എത്തിക്കും.
ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കൊട്ടാരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉയര്‍ത്തിയ പതാകകള്‍ ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച വീണ്ടും പകുതി താഴ്ത്തി.രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ തിങ്കളാഴ്ച ചേരുന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തില്‍ ചാള്‍സും ഭാര്യ കാമിലയും പങ്കെടുക്കും. തുടര്‍ന്ന് എഡിന്‍ബര്‍ഗ് സെന്റ് ഗില്‍സ് കത്തീഡ്രലില്‍ നടക്കുന്ന രാജ്ഞിയുടെ മൃതദേഹം സ്വീകരിക്കുന്ന ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കും. സംസ്കാര ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന് തുടങ്ങിയ ലോകനേതാക്കൾ പങ്കെടുക്കും.