ന്യൂയോര്‍ക്ക്
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക അനുസ്മരണം നടത്തി. ആക്രമണം നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്‍സില്‍വാനിയ, പെന്റഗണ്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നേതാക്കളും പങ്കെടുത്തു.
സെപ്തംബര്‍ 11 ദേശീയ സ്മാരകത്തിലെ ചടങ്ങില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും ഭര്‍ത്താവ് ഡഗ്ലസ് എംഹോഫും പങ്കെടുത്തു. പ്രസിഡന്റ് ജോ ബൈഡന് പെന്റഗണിലും അമേരിക്കന്‍ പ്രഥമ വനിത ജില് ബൈഡന് പെന്‍സില്‍വാനിയയിലെ ചടങ്ങിലും പങ്കെടുത്തു. 2001 സെപ്തംബര്‍ 11നാണ് അല്‍ഖായ്ദ ഭീകരര്‍ റാഞ്ചിയെടുത്ത വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മൂവായിരത്തോളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.