ന്യൂഡൽഹി> ബീഹാറിലെ രണ്ടാം മഹാസഖ്യസർക്കാരിൽ നിയമ മന്ത്രിയായിരുന്ന കാർത്തിക് കുമാർ ഒളിവിലെന്ന് പൊലീസ്. തട്ടിക്കൊണ്ട് പോകൽ കേസിൽ ഇയാളുടെ ജാമ്യപേക്ഷ തള്ളിയ ദാനാപൂർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആരോപണം ഉയർന്ന ഉടൻ തന്നെ ആർജെഡിയുടെ അംഗമായ കാർത്തിക് കുമാറിനെ കരിമ്പ് വ്യവസായ വകുപ്പിലേയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ തരംതാഴ്ത്തിയിരുന്നു.
കോടതി പരാമർശം കണക്കിലെടുത്ത് സെപ്റ്റംബർ ഒന്നിനാണ് മന്ത്രിസ്ഥാനം ഇയാൾ രാജിവെച്ചത്. പട്നയിലെ വസതിയിലടക്കം പൊലീസ് വാറന്റ് ഒട്ടിച്ചിട്ടുണ്ട്. സെപ്റ്റംബർ പതിനാലിന് കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹാജരാകയില്ലങ്കിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുമെന്നും മുൻമന്ത്രിയുടെ അംഗരക്ഷകനുമായി ബന്ധപ്പെട്ടുവെന്നും പട്ന എസ്എസ്പി മാനവ്ജിത്ത് സിങ് പറഞ്ഞു. റവന്യുമന്ത്രി അലോക് കുമാർ മേത്തയ്ക്കാണ് ഇപ്പോൾ കരിമ്പ് വ്യവസായ വകുപ്പിന്റെ അധികചുമതല.