സൂറിക്> ഒരിക്കൽക്കൂടി നീരജ് ചോപ്ര ചരിത്രത്തിലേക്ക് ജാവലിൻ പായിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജിന് സ്വർണനേട്ടം. 88.44 മീറ്റർ ദൂരം ജാവലിനെറിഞ്ഞാണ് നീരജ് സുവർണനേട്ടം കൈവരിച്ചത്. കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് താരം ഡയമണ്ട് ലീഗില്‍ കണ്ടെത്തിയത്.
86.94 മീറ്റർ ദൂരം കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് വെള്ളിയും 83.73 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബെർ വെങ്കലവും കരസ്ഥമാക്കി.