കളമശേരി> മഹാക്ഷേത്രത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി നാല് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന തിരുവോണ സദ്യ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച നടന്ന ഉത്രാട സദ്യക്ക് പതിവിന് വിപരീതമായി പതിനായിരത്തിലേറെ പേർ പങ്കെടുത്തിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ ജനത്തിരക്കാണ് ഓണസദ്യക്ക് അനുഭവപ്പെടുന്നത്.
രാവിലെ 8.30ന് നടന്ന ശ്രീബലിക്ക് ഒമ്പത് ആനകൾ അണിനിരന്നു.10.30ന് വ്യവസായ മന്ത്രി പി രാജീവ് കുടുംബസമേതം ക്ഷേത്രത്തിലെത്തി തിരുവോണ സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. എംപിമാരായ ഹൈബി ഈഡൻ, ബന്നി ബഹനാൻ, നഗരസഭാധ്യക്ഷ സീമ കണ്ണൻ എന്നിവർ പങ്കെടുത്തു.10 ദിവസത്തെ തിരുവോണം ഉൽസവത്തിന് വൈകിട്ട് കൊടിയിറങ്ങും