ന്യൂഡല്‍ഹി
ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനെയും രണ്‍ബീര്‍ കപൂറിനെയും മധ്യപ്രദേശിലെ ഉജ്ജയ്ന്‍ മഹാകാളി ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍. ബീഫ് ഇഷ്ടമാണെന്ന് രണ്‍ബീറിന്റെ 11 വര്‍ഷം മുമ്പുള്ള പ്രസ്താവനയുടെ പേരിലാണ് നടപടി. ഇരുവരും അഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് ക്ഷേത്രത്തിലെത്തിയത്. ചിത്രം ബഹിഷ്കരിക്കണമെന്ന പ്രചാരണവും സംഘപരിവാരങ്ങള്‍ ശക്തമാക്കി.
20-11ല്‍ നല്കിയ അഭിമുഖത്തിലാണ് മാംസാഹാരം ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രണ്‍ബീര്‍ പറഞ്ഞത്. ഈ അഭിമുഖത്തിലെ പ്രസക്ത ഭാഗം എഡിറ്റ് ചെയ്ത് ചേര്‍ത്ത് സമൂഹമാധ്യമങ്ങളിലൂടെ “ബോയ്ക്കോട്ട് ബ്രഹ്മാസ്ത്ര’ ഹാഷ്ടാഗ് പ്രചരണം സജീവമാണ്.