ന്യൂഡൽഹി
സ്ഥിരജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ലഖിംപുർഖേരി കർഷക കൂട്ടക്കൊലയിലെ പ്രതി ആശിഷ് മിശ്ര സമർപ്പിച്ച ഹർജിയിൽ യുപി സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം എം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ച് സെപ്തംബർ 26നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. നേരത്തേ മിശ്രയ്ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു.