ബംഗളൂരു
കര്‍ണാടകത്തിലെ വെള്ളക്കെട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. തിങ്കള്‍ രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകവെ വൈറ്റ്ഫീല്‍ഡ് റോഡില്‍വച്ചാണ് അഖില (23) അപകടത്തില്‍പ്പെട്ടത്. വെള്ളക്കെട്ടില്‍ സ്കൂട്ടര്‍ തള്ളിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി വൈദ്യുതി തൂണില്‍ പിടിക്കുകയായിരുന്നു. ഇവിടെനിന്നാണ് വൈദ്യുതാഘാതമേറ്റത്.
അധികൃതർ സമയോചിതമായി സുരക്ഷാ നടപടികളെടുക്കാത്തതാണ് യുവതിയുടെ മരണത്തിന് കാരണമെന്ന വിമര്‍ശം ശക്തമായി. നൂറുകണക്കിന്
വിദ്യാര്‍ഥികളും ഐടിജീവനക്കാരും ട്രാക്ടറുകളിലാണ് ചൊവ്വാഴ്ച യാത്രചെയ്തത്. ബംഗളൂരു നഗരത്തില്‍ റോഡുകളും കെട്ടിടങ്ങളുടെ താഴത്തെ നിലകളും വെള്ളത്തിനടിയിലായത് ലക്ഷക്കണക്കിനാളുകളെ ദുരിതത്തിലാക്കി.
അണ് അക്കാദമിയെന്ന പ്രമുഖ പഠനആപ്പ് മേധവിയുടെ കുടുംബത്തെ വെള്ളക്കെട്ടില്‍ ട്രാക്ടറില്‍ രക്ഷപ്പെടുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ വെള്ളക്കെട്ടിന്റെ പേരില്‍ പരസ്പരം രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയാണ് ബിജെപി സര്‍ക്കാരും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും.