തിരുവനന്തപുരം
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചപ്പോൾ തന്നെ അപമാനിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ മകന്റെ നിയമന വാർത്തകൊടുത്തെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
അപകീർത്തിപ്പെടുത്തിയതിനെതിരെ സുരേന്ദ്രൻ ഏഷ്യാനെറ്റിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി കേരളത്തിലുള്ളപ്പോൾ ഈ വാർത്ത പ്രചരിപ്പിച്ചതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും നോട്ടീസിൽ പറയുന്നു. മോദി കേരളം സന്ദർശിച്ച ഒന്ന്, രണ്ട് തീയതികളിലായിരുന്നു വാർത്ത. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മുഖ്യ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് നിലവിലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെന്നാണ് വി മുരളീധരനും കെ സുരേന്ദ്രനും പ്രചരിപ്പിക്കുന്നത്. സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) ടെക്നിക്കൽ ഓഫീസറായി അനധികൃത നിയമനം നൽകിയത് മറ്റു ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.