ന്യൂഡൽഹി
ജെഎംഎം നേതാവ് ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ജാർഖണ്ഡിൽ വിശ്വാസവോട്ട് നേടി. 81 അംഗ സഭയിൽ 48 പേർ മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിച്ചു. ബിജെപിയും സഖ്യകക്ഷികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. സഭയിൽ സംസാരിച്ച സോറൻ രാജ്യത്തെമ്പാടും തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി വർഗീയ ലഹളകൾ ആസൂത്രണം ചെയ്യുകയാണെന്ന് പറഞ്ഞു. മൂന്ന് കോൺഗ്രസ് എംഎൽഎമാരെ പണവുമായി ബംഗാളിൽ പിടികൂടിയതിന്റെ ഉത്തരവാദി അസം മുഖ്യമന്ത്രി ഹിമാന്ദ ബിസ്വ സർമയാണെന്നും സോറൻ പറഞ്ഞു.