ഗൂഡല്ലൂർ
ഞായർ രാത്രിപെയ്ത കനത്ത മഴയിൽ നീലഗിരിയിൽ പലയിടത്തും ഉരുൾപൊട്ടൽ. കല്ലാർ- ഹിൽഗ്രോവ് റെയിൽവേ ട്രാക്കിന്റെ ഒരുഭാഗം മണ്ണിനടിയിലായി. പാറക്കല്ലുകളും ട്രാക്കിൽ വീണു. തിങ്കൾ മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
തിങ്കൾ രാവിലെ 7.10ന് മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ട്രെയിൻ കല്ലാറിൽനിന്ന് തിരിച്ചയച്ചു. ട്രാക്കിലെ കല്ലും മണ്ണും നീക്കി ഉടൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.