തിരുവനന്തപുരം> കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നാളെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ഗതാഗത മന്ത്രിയും തൊഴിൽ മന്ത്രിയും ചർച്ചയിൽ പങ്കെടുത്തു.
അതേസമയം ജൂലൈ മാസത്തെ ശമ്പളവിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നൽകിയതായി അധികൃതർ അറിയിച്ചു. അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്.