കൊച്ചി> എറണാകുളം പറവൂരിലെ ഭർതൃവീട്ടിൽ ഗർഭിണി ജീവനൊടുക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്. രണ്ട് മാസം ഗർഭിണിയാണ്.
ഭർതൃവീട്ടിലെ പീഡനം മൂലമാണ് അമല ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ആസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.