കോട്ടയം> നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പത്തനംതിട്ട പെരുനാട് ചേർത്തലപ്പടി ഷീനാഭവനിൽ അഭിരാമി(12)യാണ് മരിച്ചത്. പേവിഷബാധ ഏറ്റിട്ടുണ്ടോ എന്നറിയാൻ കുട്ടിയുടെ സ്രവം പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്ന് ലഭിക്കേണ്ടതായിരുന്നു.
തലച്ചോറിൽ വൈറസ് ബാധയേറ്റ കുട്ടി വെന്റിലേറ്ററിലായിരുന്നു. ആഗസ്ത് 13ന് ആണ് കുട്ടിക്ക് കടിയേറ്റത്. രോഗലക്ഷണങ്ങൾ വന്നപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലും, തുടർന്ന് കോട്ടയം ഐസിഎച്ചിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയിരുന്നത്.