ലണ്ടൻ
താരലേല വിപണിയിൽ റെക്കോഡിട്ട് ഇംഗ്ലീഷ് ക്ലബ്ബുകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏകദേശം 17,500 കോടി രൂപയാണ് ക്ലബ്ബുകൾ ചെലവഴിച്ചത്. 2107ലെ റെക്കോഡ് മറികടന്നു. മാഞ്ചസ്റ്റർ യുണെെറ്റഡ്, ആന്റണിക്കായി മുടക്കിയ 755 കോടി രൂപയാണ് അവസാനദിനത്തിലെ ഏറ്റവുംവലിയ കരാർത്തുക.
ഇരുപത് ക്ലബ്ബുകളിലെ ഒമ്പതും 1000 കോടി രൂപയിൽകൂടുതൽ ചെലവിട്ടു. ചെൽസിയാണ് കൂടുതൽ തുക ചെലവിട്ടത്. താരലേല വിപണിയിൽ ഇക്കുറി ഏറ്റവും സജീവമായത് നോട്ടിങ്ഹാം ഫോറസ്റ്റാണ്. 21 കളിക്കാരെയാണ് അവർ കൂടാരത്തിൽ എത്തിച്ചത്. ഇത് റെക്കോഡാണ്.