ന്യൂഡൽഹി> കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയെ കുറ്റവിമുക്തയാക്കിയ വിധി ചോദ്യം ചെയ്ത് മകൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് നേരത്തേ പ്രത്യേക അന്വേഷകസംഘം കണ്ടെത്തിയിരുന്നു.
തുടർന്ന് റിപ്പോർട്ട് അംഗീകരിച്ച ഹൈക്കോടതി, കേസ് റദ്ദാക്കി അമ്മയെ കുറ്റവിമുക്തയാക്കി. ഇത് ചോദ്യം ചെയ്തുള്ള ഹർജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.