ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിന് ജാമ്യം. ഉപാധികളോടെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂര്ണമായി സഹകരിക്കണമെന്നും പാര്സ്പോര്ട്ട് കോടതിയില് ഹാജരാക്കണമെന്നുമാണ് ഉപാധി.
ഗുജറാത്ത് വംശഹത്യയില് മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ജൂൺ 25നാണ് ഇവരെ അറസ്റ്റ് ചെയ്തത്.