ലിസ്ബൺ
പോർച്ചുഗൽ സന്ദർശനത്തിനിടെ അടിയന്തര ശുശ്രൂഷ ലഭിക്കാതെ ഗർഭിണിയായ ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ രാജിവച്ച് രാജ്യത്തെ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ. ചികിത്സ ലഭ്യമാകാതെ ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ മുപ്പത്തിനാലുകാരിക്ക് ഹൃദയസ്തംഭനമുണ്ടായി.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അമ്മയെ രക്ഷിക്കാനായില്ല.
വേനൽ അവധിയെത്തുടർന്ന് ആരോഗ്യപ്രവർത്തകർ അവധിയിലായതിനാൽ പ്രസവസംബന്ധമായ അടിയന്തര സേവനങ്ങൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതാണ് യുവതിയുടെ ജീവൻ നഷ്ടമാകാൻ കാരണമെന്ന ആരോപണം ശക്തമായതോടെയാണ് രാജി.