ന്യൂഡൽഹി> അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ദാവൂദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പ്രതിഫലം. അനീസ്, ചിക്ന, മേമൻ എന്നിവരെ കുറിച്ച് വിവരം നൽകിയാൽ 15 ലക്ഷം രൂപ പ്രതിഫലം നൽകും.
നിരവധി ആളുകൾ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്ഫോടനപരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ്. മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി കമ്പനിയുടെ സ്ഥാപകനും നേതാവുമാണ്.