ന്യൂഡല്‍ഹി> താജ്മഹലിനെ തേജോമഹലായി പേരുമാറ്റണമെന്ന് ബിജെപിയുടെ ശുപാർശ പരിഗണിക്കാൻ ആഗ്ര മുനിസിപ്പല്‍ കോര്പറേഷന്. താജ്ഗഞ്ച് വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോഡാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ആഗ്ര മുനിസിപ്പൽ കോർപറേഷൻ പരിശോധിക്കും.
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന വാദമുന്നയിച്ച് ഹൈന്ദവ സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇത് തെറ്റാണെന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാഗം അറിയിച്ചിരുന്നു. താജ്മഹലിന്റെ പേര് ഉടന്‍തന്നെ രാം മഹല്‍ എന്നാക്കി മാറ്റുമെന്ന് ബിജെപി ഉത്തര്‍പ്രദേശ് ബാലിയ എംഎല്‍എ സുരേന്ദ്ര സിങ്ങും പറഞ്ഞിരുന്നു. താജ്മഹലിലെ അടച്ചിട്ട 22 മുറിയുടെ സത്യമറിയണമെന്ന് പൊതുതാൽപ്പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.