ന്യൂഡൽഹി
ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്നവരെ തേർഡ്പാർട്ടിയായി കണക്കാക്കാൻ കഴിയുമോയെന്ന വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന് വിട്ടു. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവരെ തേർഡ്പാർടിയായി പരിഗണിക്കാൻ കഴിയുമോ? അവർ മരിച്ചാലോ പരിക്കേറ്റാലോ ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിത്വമുണ്ടോ? –- എന്നീ വിഷയങ്ങൾ പരിശോധിക്കാനാണ് വിശാലബെഞ്ചിന് വിട്ടത്.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രംനാഥ് എന്നിവർ അംഗങ്ങളായ ബെഞ്ചിന്റേതാണ് നടപടി.ബൈക്കിന്റെ പിന്നിലിരിക്കുന്നയാൾ തേർഡ്പാർടി അല്ലെന്ന് അവകാശപ്പെട്ട് ഇൻഷുറൻസ് കമ്പനി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ വിഷയം നേരത്തേ പരിശോധിച്ച കേരള ഹൈക്കോടതി പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരെ തേർഡ്പാർട്ടിയായി കണക്കാക്കണമെന്ന് ഉത്തരവിട്ടിരുന്നു.