ന്യൂഡൽഹി
ജമ്മു -കശ്മീരിൽനിന്ന് മാത്രമല്ല തനിക്ക് പിന്തുണ കിട്ടുന്നതെന്ന് കോൺഗ്രസ്വിട്ട് പുതിയ പാർടി രൂപീകരിക്കാൻ ഒരുങ്ങുന്ന ഗുലാംനബി ആസാദ് പറഞ്ഞു. അപ്രതീക്ഷിത കോണിൽനിന്നുപോലും പലരും വിളിക്കുന്നുണ്ട്. അവരാരും ഇപ്പോൾ പരസ്യമായി പുറത്തുവരില്ല. ഒരു ദേശീയ പാർടിയും സംസ്ഥാന പാർടിയും ഉണ്ടാക്കുമെന്ന് താൻ പറഞ്ഞിട്ടുണ്ട്. ദേശീയ പാർടിക്ക് കൂടുതൽ കൂടിയാലോചന വേണം.
മുതിർന്ന നേതാക്കൾ ഒപ്പമുണ്ടാകണം. അതിലേക്ക് കൂടുതൽ ആളുകളെത്തും. വിജയഗാഥ എപ്പോഴും പ്രായമുള്ളവരുടേതായിരുന്നു. രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് വീട്ടിൽ ഇരുന്ന ജയപ്രകാശ് നാരായണനാണ് ഇന്ദിരയെ വീഴ്ത്തിയത്. കശ്മീരിലെ ഏറ്റവും സമുന്നതനായ നേതാവ് 84 കാരനായ ഫറൂഖ് അബ്ദുള്ളയാണ്. ശരദ് പവാർ ഇപ്പോഴും കരുത്തനാണ്. കോൺഗ്രസിനെ ഐക്യപ്പെടുത്താൻ സമയമില്ലാത്ത വ്യക്തിയാണ് ജോഡോ യാത്രയെന്ന പേരിൽ ഇപ്പോൾ റോഡ് അളക്കാൻ പോകുന്നത്–- ഗുലാംനബി പറഞ്ഞു.