കിഴക്കൻ പ്രവിശ്യയിലെ ഈന്തപ്പനകളുടെ എണ്ണം 4,042,524 ആണ്. അതിൽ 3,431,533 ഫലമുള്ള ഈന്തപ്പനകളാണ്. കഴിഞ്ഞ വർഷം, ഈ മേഖലയിലെ ഈത്തപ്പഴ വിപണിയിൽ 1,822,930 ടൺ വിൽപന നടന്നു. ലോക ഭക്ഷ്യദിന പരിപാടികളുടെ ഭാഗമായി ഈ മേഖലയിലെ ഈത്തപ്പഴ കൃഷി വികസിപ്പിക്കാനും ഈന്തപ്പഴത്തിന്റെ തരങ്ങളും അവയുടെ നിർമ്മാണ വ്യവസായങ്ങളും പരിചയപ്പെടുത്താനും മറ്റുമായി ഈത്തപ്പഴ ഫെസ്റ്റിവെലിലൂടെയാണ് ഈ വിൽപ്പന നടന്നത്.
നാഷണൽ സെന്റർ ആരംഭിച്ച സൗദി ഈത്തപ്പഴ പ്ലാറ്റ്ഫോമിൽ നിന്ന് പ്രയോജനം നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിളവെടുപ്പ് പ്രക്രിയകളെ കുറിച്ചും കർഷകരെ ബോധവത്കരിക്കുന്നുണ്ട്. ഈന്തപ്പഴത്തിനും അവയുടെ വിവിധ വ്യവസായങ്ങൾക്കും ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള രാജ്യങ്ങളിലൊന്നായി രാജ്യം മാറി. രാജ്യത്തിലെ ഈന്തപ്പനകളുടെ എണ്ണം 31 ദശലക്ഷത്തിലധികം ആണ്. ഇതിൽനിന്ന് 1.5 ദശലക്ഷം ടണ്ണിലധികം ഈന്തപ്പഴ ഇനങ്ങൾ ഉത്പാദിപ്പിക്കുന്നുവെന്നും കാർഷിക മന്ത്രാലയം ഡയറക്ടർ ജനറൽ മുതൈരി പറഞ്ഞു.