റാഞ്ചി> ഝാർഖണ്ഡിൽ വീട്ടുജോലിക്കാരിയെ ക്രൂരമർദനത്തിനിരയാക്കിയ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ. വീട്ടുജോലിക്കാരിയെ നിരന്തരം പീഡിപ്പിച്ച ബിജെപി നേതാവ് സീമ പാത്രയാണ് അറസ്റ്റിലായത്. പത്ത് വർഷമായി സീമ പാത്രയുടെ വീട്ടിൽ ജോലി ചെയ്തുവരുന്ന സുനിയ എന്ന 29കാരിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
ഇരുമ്പ് ദണ്ഡും തവിയും ഉപയോഗിച്ച് പല്ലുകൾ അടിച്ചു തകർത്തുവെന്നും മൂത്രം കുടിപ്പിച്ചുവെന്നും സുനിത പറയുന്നു. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിട്ടതായും ഇവർ പറയുന്നു. മർദനവും പട്ടിണിയും മൂലം അതീവ അവശനിലയിലാണ് യുവതി. അതേസമയം സീമ പത്രയുടെ മകൻ ആയുഷ്മാൻ തന്നെയാണ് യുവതിയെ വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയത്. സീമയുടെ മകൻ ആവശ്യപ്പെട്ടത് പ്രകാരം സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥനാണ് പൊലീസിന് സമീപിച്ച് യുവതിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.