ടോക്യോ
വെങ്കലവുമായി ഇന്ത്യൻ സഖ്യം മടങ്ങി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് പുരുഷ ഡബിൾസിൽ സാത്വിക്സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി കൂട്ടുകെട്ടിന് തോൽവി. മലേഷ്യയുടെ ആരോൺ ചിയയോടും -സോ വൂയി യിക്കിനോടും കീഴടങ്ങി (22–-20, 18–-21, 16–-21 ). ഒന്നാംഗെയിം പിടിച്ചശേഷമായിരുന്നു തിരിച്ചടി. 77 മിനിറ്റ് നീണ്ട പോരിൽ തുടക്കം സാത്വികിനും ചിരാഗിനുമായിരുന്നു ആധിപത്യം.
തോറ്റെങ്കിലും ചരിത്രനേട്ടവുമായാണ് ഇരുവരും ലോകവേദിയിൽനിന്ന് മടങ്ങുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ പുരുഷ ഡബിൾസ് മെഡലാണ്. കോമൺവെൽത്ത് ഗെയിംസിൽ കിരീടം നേടിയതിനുപിന്നാലെയാണ് സാത്വികും ചിരാഗും എത്തിയത്.