ന്യൂയോർക്ക്
ഐക്യരാഷ്ട്ര സംഘടനയുടെ ആണവായുധ നിർവ്യാപന കരാറിന്റെ അന്തിമ കരട് അംഗീകരിക്കാൻ വിസമ്മതിച്ച് റഷ്യ. റഷ്യ ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിക്കാതെ വന്നപ്പോഴും റഷ്യ–-ഉക്രയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുമാണ് ചർച്ച പരാജയപ്പെടാൻ കാരണം.
ആണവ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി അഞ്ച് വർഷം കൂടുമ്പോഴാണ് യുഎൻ ആണവ നിരായുധീകരണ ഉടമ്പടി അവലോകനം ചെയ്യുന്നത്.
യോഗത്തിൽ സപോറിഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുക്കുന്നതിനെതിരെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി. ഇതോടെയാണ് റഷ്യഅന്തിമ കരട് അംഗീകരിക്കാൻ വിസമ്മതിച്ചത്.