ന്യൂഡൽഹി > കശ്മീരിൽ മഹാറാലി പ്രഖ്യാപിച്ച് രാജിവച്ച കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സെപ്തംബർ അഞ്ചിന് നടക്കുന്ന റാലിയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ശ്രീനഗറിലാണ് ആസാദിൻറെ മഹാറാലി.
ഗുലാംനബി ആസാദിനൊപ്പം ഇനി മനീഷ് തിവാരി, ആനന്ദ് ശർമ്മ ഉൾപ്പടെയുള്ള ജി 23 ലെ മറ്റ് നേതാക്കളുടെ നിലപാട് ഏറെ നിർണായകമാകും. രാഹുൽ ഗാന്ധിയുടെ പക്വതയില്ലാത്മയ പാർട്ടിയെ തകർത്തു എന്നാണ് രാജി കത്തിൽ ഗുലാംനബി ആസാദ് ആരോപിക്കുന്നത്. അതേ അഭിപ്രായമായ ജി 23ലെ പല നേതാക്കൾക്കും ഉള്ളത്.
രാഹുൽ ഗാന്ധി അല്ലാത്ത, ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരു ശക്തമായ നേതാവിലൂടെ മാത്രമെ കോൺഗ്രസിനെ തിരിച്ചുപിടിക്കാനാകു എന്നതാണ് ഈ നേതാക്കളുടെ നിലപാട്. അത് അംഗീകരിക്കാൻ ഗാന്ധി കുടുംബ പക്ഷം തയ്യാറല്ല. ഇതോടെ വലിയ പൊട്ടിത്തെറികൾ ഇനിയും കോൺഗ്രസിലുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും നിരവധി നേതാക്കൾ രാജിവെച്ചേക്കുമെന്നാണ് സൂചന.