കൊച്ചി
സിനിമയുടെ ജയപരാജയങ്ങൾ മാനസികമായി സ്വാധീനിക്കാറുണ്ടെന്ന് നടൻ വിക്രം പറഞ്ഞു. ഏറെ സമ്മർദമനുഭവിച്ച് പരിശ്രമിച്ച് തിയറ്ററുകളിലെത്തിക്കുന്ന സിനിമ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയാൽ അത് ബുദ്ധിമുട്ടുണ്ടാക്കും. പുതിയ ചിത്രം ‘കോബ്ര’യുടെ പ്രചാരണാർഥം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മലയാളി താരങ്ങളായ റോഷൻ മാത്യുവിനും മിയക്കും പുറമേ മൃണാലിനി രവി, മീനാക്ഷി ഗോവിന്ദരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഡ്രീം ബിഗ് ഫിലിംസും ഇ ഫോർ എന്റർടെയ്ൻമെന്റും ഗോകുലം ഫിലിംസും ചേർന്നാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’യുടെ സംഗീതം എ ആർ റഹ്മാനാണ്. 30ന് കേരളത്തിൽ നൂറിലേറെ സ്ക്രീനുകളിൽ ‘കോബ്ര’ എത്തും.