ന്യൂഡൽഹി
എൻഡിടിവി പ്രൊമോട്ടർമാരായ ആർആർപിആർഎച്ചിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിന് നിയമപരമായി തടസ്സമില്ലെന്ന് അവകാശപ്പെട്ട് അദാനി ഗ്രൂപ്പ്. ഓഹരി വിപണിയിൽ ഇടപെടുന്നതിൽ രണ്ടുവർഷത്തെ വിലക്കുണ്ടെന്ന് പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും ഉടമസ്ഥതയിലുള്ള ആർആർപിആർ ഹോൾഡിങ്സ് സെബിയെ അറിയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദാനി ഗ്രൂപ്പ്. എൻഡിടിവിയിൽ ആർആർപിആർഎച്ചിന് ഉണ്ടായിരുന്ന 29.18 ശതമാനം ഓഹരിയാണ് 2009ലെ വായ്പാ കരാറിന്റെ മറവിൽ അദാനി ഗ്രൂപ്പ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.