തൃശ്ശൂർ > തൃശ്ശൂർ കോടാലിയിൽ 24കാരൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കോടാലി സ്വദേശി ശോഭന (54) ആണ് മരിച്ചത്. മകൻ വിഷ്ണുവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ടാനച്ഛനൊപ്പമായിരുന്നു അമ്മ താമസം. കൊലപാതകശേഷം മകൻ വിഷ്ണു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.