ന്യൂഡൽഹി > രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിനേയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാജിവച്ചതോടെയാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയത്. ജിഎൻഎയുടെ (ഗുലാം നബി ആസാദ്) ഡിഎൻഎ “മോദി’ ഫൈ ചെയ്യപ്പെട്ടുവെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
“കോൺഗ്രസ് നേതൃത്വം ഏറ്റവും ബഹുമാനത്തോടെ കണ്ടിരുന്ന വ്യക്തിയാണ് പാർട്ടിയെ ഒറ്റുകൊടുത്തത്. ഇത് അദ്ദേഹത്തിന്റെ തനി സ്വഭാവം വെളിപ്പെടുത്തുന്നതാണ്’ – ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
കോണ്ഗ്രസില്നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ പാര്ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള് തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെ ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.