കോഴിക്കോട് > പശ്ചിമബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട് പിടിയിലായി. 24-പാർഗാന സ്വദേശിയായ രവികുൽ സർദാർ ആണ് പിടിയിലായത്.
ബംഗാൾ സൈബർ സെൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ മീൻചന്തയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രജത് ലസ്ക്കർ, സദാം ഷെയ്ക്, യൂനുപ് മോറൽ താലിബാൻ റഹ്മാൻ എന്നിവരെയും പിടികൂടി. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ ഹാജരാക്കും.