ന്യൂഡൽഹി
ഗോതമ്പ് പൊടി (ആട്ട) കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും വിധം നയത്തില്‍ ഭേദഗതിവരുത്താന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. രാജ്യത്ത് ഗോതമ്പിന്റെയും ആട്ടയുടെയും വില കുതിച്ചുയര്‍ന്നതോടെയാണിത്.
-ഉക്രയ്ൻ യുദ്ധത്തോടെ ആഗോളവിപണിയിൽ ലഭ്യത കുറഞ്ഞതോടെ ഗോതമ്പ് വില കുതിച്ചു. ഇതോടെ രാജ്യത്തുനിന്ന്ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ആഗോളവിപണിയിൽ ആട്ടയ്ക്ക് ആവശ്യം വർധിച്ചതോടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഏപ്രിൽ–-ജൂലൈ കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനമായി. ഇതോടെ ആഭ്യന്തരവിപണിയിൽ ആട്ട വില കൂടി. ഇതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.കയറ്റുമതിനിയന്ത്രണ ഒഴിവാക്കൽ നയത്തില്‍ വരുത്തുന്ന ഭേദഗതി ഉടന്‍ വിജ്ഞാപനം ചെയ്യും.