ഇസ്ലാമാബാദ്
ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ തൊടുത്തുവിട്ടതിൽ ഇന്ത്യ സ്വീകരിച്ച നടപടി കാര്യക്ഷമമല്ലെന്ന് പാകിസ്ഥാൻ. നടപടി അപര്യാപ്തമാണെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറാകണമെന്നും പാക് ഫോറിൻ ഓഫീസ് ആവശ്യപ്പെട്ടു. ഗുരുതര വീഴ്ചയുണ്ടായ സംഭവത്തിൽ ഏതാനുംപേർക്കെതിരെ നടപടിയെടുത്താൽ മതിയാകില്ല. ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങളുടെ പോരായ്മകളാണ് വ്യക്തമാക്കുന്നത്. മാർച്ച് ഒമ്പതിനാണ് മിസൈൽ പാകിസ്ഥാനിൽ പതിച്ചത്. സൈനിക കോടതി അന്വേഷണം നടത്തി മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.