Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരള റബർ ലിമിറ്റഡ് 3 വർഷത്തിനകം ; 254 കോടിയുടെ പദ്ധതി 8000 പേർക്ക് തൊഴിൽ

by News Desk
August 26, 2022
in KERALA
0
കേരള-റബർ-ലിമിറ്റഡ്-3-വർഷത്തിനകം-;-254-കോടിയുടെ-പദ്ധതി-8000-പേർക്ക്-തൊഴിൽ
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച കേരള റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് മൂന്നു വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. 253.58 കോടി മുതൽമുടക്കുള്ള പദ്ധതിക്ക് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മേയിൽ തുടക്കം കുറിക്കും. 8000 പേർക്ക് തൊഴിൽ ലഭിക്കും. 164.86 ഏക്കറാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.

കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൊതുമേഖലയിൽ രണ്ടു പുതിയ കമ്പനിക്ക് രൂപം നൽകിയതിൽ ഒന്നാണ് കേരള റബർ ലിമിറ്റഡ്. സർക്കാർ, സ്വകാര്യ നിക്ഷേപക പങ്കാളിത്തത്തോടെയാണ് കമ്പനി. റബർ അധിഷ്ഠിത വ്യവസായ പാർക്കാണ് വെള്ളൂരിൽ സ്ഥാപിക്കുക. എംഎസ്എംഇ മേഖലയ്ക്ക് ഊന്നൽ നൽകും. റബർ ഉൽപ്പന്ന പ്രദർശന കേന്ദ്രം, ടയർ ടെസ്റ്റിങ് സെന്റർ, സ്റ്റെറിലൈസറിങ് സെന്റർ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം തുടങ്ങിയവയാണ് പാർക്കിൽ വിഭാവനം ചെയ്യുന്നത്. പൊതുസൗകര്യങ്ങൾ കമ്പനി ഒരുക്കും.

റബർ കർഷകർക്ക് ആശ്വാസമാകും
സംസ്ഥാനത്തെ റബർ കർഷകർക്കാണ് വ്യവസായ പാർക്ക് ഏറെ പ്രയോജനപ്പെടുക. സ്വാഭാവിക റബർ ഉൽപ്പാദനം വർധിപ്പിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കാനും പാർക്കിലൂടെ കഴിയുമെന്ന് ഡിപിആറിൽ പറയുന്നു. ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും കഴിയും. അറുപത്തഞ്ചോളം യൂണിറ്റുകൾക്ക് സൗകര്യമുള്ള പാർക്ക് രാജ്യത്തെ മുൻനിര എസ്റ്റേറ്റുകളിൽ ഒന്നാകും. ഡിപിആർ വ്യവസായമന്ത്രി പി രാജീവിന് റബർ ലിമിറ്റഡ് സിഎംഡി ഷീല തോമസ്, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ എന്നിവർ ചേർന്ന് കൈമാറി.

Previous Post

ചികിത്സയിലുള്ള റിമാൻഡ്‌ പ്രതി മരിച്ചു

Next Post

വിസി നിയമനം : സെർച്ച്‌ കമ്മിറ്റി മാറ്റം യുജിസി നിർദേശത്തിൽ ; ചാൻസലറുടെ പ്രതിനിധിയുള്ളത്‌‌ 
അപൂർവം സംസ്ഥാനങ്ങളിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിസി-നിയമനം-:-സെർച്ച്‌-കമ്മിറ്റി-മാറ്റം-യുജിസി-നിർദേശത്തിൽ-;-ചാൻസലറുടെ-പ്രതിനിധിയുള്ളത്‌‌-
അപൂർവം-സംസ്ഥാനങ്ങളിൽ

വിസി നിയമനം : സെർച്ച്‌ കമ്മിറ്റി മാറ്റം യുജിസി നിർദേശത്തിൽ ; ചാൻസലറുടെ പ്രതിനിധിയുള്ളത്‌‌ 
അപൂർവം സംസ്ഥാനങ്ങളിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.