കോഴിക്കോട്> പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം പൂക്കോട്ടുപാടം മൈലപ്പാറയിൽ ചോലക്കൽ ഹൗസിലെ ഹംസ(56)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മഞ്ചേരി ജയിലിൽ കഴിയുന്ന പ്രതിയെ ഡയാലിസിസ് ചികിത്സാർഥം ആഗസ്ത് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോടതി ഉത്തരവിനെ തുടർന്ന് ആറിനാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ബുധനാഴ്ച ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം പകൽ മൂന്നരയോടെയാണ് മരിച്ചത്. ബാപ്പ: മൊയ്തീൻ.