റാഞ്ചി > ജാര്ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഗവര്ണര്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചു. ഇതോടെ ഹേമന്ത് സോറന് രാജി വെച്ചേക്കുമെന്നും സൂചനകളുണ്ട്. ഖനനത്തിന് അനുമതി നല്കിയതില് ഹേമന്ത് സോറന് വന് അഴിമതിക്ക് കൂട്ടുനിന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിചാരണ പൂര്ത്തിയാക്കി ഗവര്ണര്ക്ക് റിപ്പോര്ട്ട് സമര്പ്പിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന് 9 എ പ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്. ജെഎംഎം -കോണ്ഗ്രസ് – ആര്ജെഡി മഹാസഖ്യ സര്ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്ക്ക് കമീഷന്റെ തീരുമാനം വേഗം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.