ന്യൂഡൽഹി> പെഗാസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച 29 ഫോണുകളിൽ 5 ഫോണുകളിൽ ചാരസോഫ്റ്റ്വെയർ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ ഇത് പെഗാസസ് ആണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സമിതി കോടതിയെ അറിയിച്ചു.
പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലാണ് പെഗാസസ് ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രമുഖ മാധ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സന്നദ്ധ സംഘടന പ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷിച്ചു എന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്.