ന്യൂഡൽഹി
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകൾ ഇന്നുമുതൽ സമർപ്പിക്കാം. സെപ്തംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്. പത്രികാസമർപ്പണം ശനിവരെയാണ്.
സൂക്ഷ്മപരിശോധന 28ന് നടക്കും. 29ന് പിൻവലിക്കാനുള്ള അവസാന തീയതിയാണ്. ഫലപ്രഖ്യാപനം വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഉണ്ടാകും.
സംസ്ഥാന–-കേന്ദ്രഭരണ പ്രദേശങ്ങളിലെ 36 അസോസിയേഷൻ പ്രതിനിധികൾക്കാണ് വോട്ട്. അസോസിയേഷൻ പിന്തുണക്കുന്നവർക്കാണ് മത്സരിക്കാൻ അവസരം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ അടക്കം 17 പേരെയാണ് നിർവാഹകസമിതിയിലേക്ക് തെരഞ്ഞെടുക്കുക. ആറ് മുൻ കളിക്കാരെ പിന്നീട് ഉൾപ്പെടുത്തും. അതിൽ രണ്ടുപേർ വനിതകളാകും.