ദുബായ്
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്-ലി തിളങ്ങുമെന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ഒരു മാസത്തെ ഇടവേള കഴിഞ്ഞാണ് കോഹ്-ലി കളത്തിൽ തിരിച്ചെത്തുന്നത്. കളിജീവിതത്തിലെ മോശം കാലഘട്ടത്തിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ.
വെസ്റ്റിൻഡീസ്, സിംബാബ്-വെ ടീമുകൾക്കെതിരായ പരമ്പരയിൽ കോഹ്-ലി കളിച്ചിരുന്നില്ല.
‘കളത്തിൽനിന്ന് അൽപ്പകാലം മാറിനിന്നത് കോഹ്-ലിക്ക് ഗുണകരമാകും. മാനസികമായും ശാരീരികമായും കരുത്ത് നേടിയിട്ടുണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്– വാട്സൺ പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആറ് ഇന്നിങ്സുകളിൽ 76 റണ്ണാണ് നേടാനായത്. ഇരുപത്തെട്ടിന് പാകിസ്ഥാനുമായാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. 27നാണ് ഏഷ്യാ കപ്പിന് തുടക്കം. ആദ്യ കളിയിൽ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും.