ന്യൂയോർക്ക്
കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സാനിയ മിർസ യുഎസ് ഓപ്പൺ ടെന്നീസിൽനിന്ന് പിൻമാറി. ക്യാനഡയിൽ നടന്ന നാഷണൽ ബാങ്ക് ഓപ്പണിനിടെയാണ് ഇന്ത്യൻ താരത്തിന് പരിക്കേറ്റത്. കഴിഞ്ഞയാഴ്ച നടന്ന സിൻസിനാറ്റി ഓപ്പണിൽ പങ്കെടുത്തിരുന്നു. വനിതാ ഡബിൾസിൽ അമേരിക്കക്കാരി മാഡിസൺ കീസുമൊന്നിച്ചാണ് മത്സരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് സാനിയ യുഎസ് ഓപ്പണിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ഈ സീസണോടെ വിരമിക്കൽ പ്രഖ്യാപിച്ച മുപ്പത്തഞ്ചുകാരി തീരുമാനത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചനയും നൽകി. 29നാണ് യുഎസ് ഓപ്പൺ ആരംഭിക്കുന്നത്.