മുംബൈ/കൊച്ചി
ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മുംബൈ ഹാഫ് മാരത്തണിൽ ഛഗൻ ബോംബലെയും (മഹാരാഷ്ട്ര) കവിത റെഡിയും (ആന്ധ്രപ്രദേശ്) വിജയികളായി. ഭഗത്സിങ് വാൽവിയും അനിൽ ജിൻഡാലും രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളിൽ തന്മയ കർമാകറും കേതകി സാഥെയും രണ്ടും മൂന്നും സ്ഥാനത്തെത്തി. പുരുഷന്മാരുടെ 10 കിലോമീറ്റർ ഓട്ടത്തിൽ അമിത മാലിയും വനിതകളിൽ രോഹിണി മായാ പാട്ടീലും ഒന്നാമതെത്തി. ഹാഫ് മാരത്തണിന്റെ ബ്രാൻഡ് അംബാസഡറായ സച്ചിൻ ടെണ്ടുൽക്കർ സമ്മാനം വിതരണം ചെയ്തു.